വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-12-19 12:40 GMT

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നത് ആർക്ക് വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒളിച്ചുകളി അവസാനിപ്പിച്ച് പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണം. സർവേ സംബന്ധിച്ച പരാതികൾ ഉയർന്നപ്പോൾ തന്നെ പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടിയിരുന്നത്. അതിന് പകരം വളരെ ചുരുങ്ങിയ സമയപരിധി അനുവദിച്ച് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

......................................

പോപുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ഭാരവാഹികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് രൂക്ഷ വിമർശനം ഉണ്ടായത്.

......................................

സ്വവർഗ വിവാഹത്തിനെതിരെ ബിജെപി എംപി സുശീൽ മോദി. രണ്ട് ജഡ്ജിമാർക്ക് തീരുമാനിക്കാവുന്നതല്ല ഇതെന്ന് ബീഹാറിൽ നിന്നുള്ള എംപിയായ സുശീൽ മോദി പറഞ്ഞു. രാജ്യസഭയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം സ്വവർഗ വിവാഹത്തിനെതിരെ ആഞ്ഞടിച്ചത്.

......................................

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് അഡ്വ. സി.കെ.ശ്രീധരന്‍ ഏറ്റെടുത്തത് തെറ്റാണെന്ന് രമേശ് ചെന്നിത്തല. ശ്രീധരന്റെ നടപടി അധാര്‍മ്മികതയാണ്. വക്കാലത്തില്‍നിന്നു പിന്‍മാറണമെന്നു പഴയ സുഹൃത്തെന്ന നിലയില്‍ പറയുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

......................................

കോണ്‍ഗ്രസിന്‍റെ വാലായി നിന്ന മുസ്ലിം ലീഗിന്‍റെ ചിന്താഗതിയില്‍ സമീപകാലത്തായി മാറ്റം വന്നിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചില വിഷയങ്ങളില്‍ അടുത്തിടെ മുസ്ലിം ലീഗ് എടുത്ത നിലപാടുകള്‍ മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

......................................

തൃ​ശൂ​ര്‍ ആ​റാ​ട്ടു​പു​ഴ​യി​ല്‍ കാ​ര്‍ പു​ഴ​യി​ലേ​ക്ക് വീ​ണ് 3 ​പേ​ര്‍ മ​രി​ച്ചു. ചീ​രാ​ച്ചി സ്വ​ദേ​ശി രാ​ജേ​ന്ദ്ര ബാ​ബു, ഭാര്യ സന്ധ്യ, കൊ​ച്ചു​മ​ക​ന്‍ സ​മ​ര്‍​ഥ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​വാ​ഹ ആവ​ശ്യ​ത്തി​നാ​യി ആ​റാ​ട്ടു​പു​ഴ​യി​ലെ റി​സോ​ര്‍​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ര്‍ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഈ പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

......................................

അവധിക്കാലത്തെ വിമാന നിരക്ക് വര്‍ദ്ധനയെ ന്യായീകരിച്ച് വ്യോമയാന മന്ത്രി ജ്യോതിരാധിത്യ സിന്ധ്യ. സീസണ്‍ സമയത്തെ നിരക്ക് വര്‍ദ്ധന സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ബുക്ക് ചെയ്താല്‍ ഈ പ്രശ്നം മറികടക്കാമെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.

......................................

പോലീസുകാർ സദാചാര പൊലീസ് ആകേണ്ടതില്ലെന്ന് സുപ്രിം കോടതി. ഭൗതികമായ ആനുകൂല്യങ്ങളോ വസ്‌തുക്കളോ പൊതുജനങ്ങളിൽ നിന്ന് ആവശ്യപ്പെടാൻ പാടില്ലെന്നും കോടതി പറഞ്ഞു. ഗുജറാത്തിൽ ഒരു സിഐഎസ്‌എഫ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം.

......................................

ലോകകപ്പിൽ അർജന്റീനയെ പിന്തുണച്ചതിന് കേരളത്തിനും ഇന്ത്യക്കും നന്ദി പറഞ്ഞ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. പാകിസ്താനിലെയും ബംഗ്ലാദേശിലെയും ആരാധകർക്കും നന്ദി അറിയിച്ചിട്ടുണ്ട്. അർജന്റീനയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വിഡിയോക്കൊപ്പമാണ് ട്വീറ്റ് പങ്കിട്ടിരിക്കുന്നത്. മൂന്ന് രാജ്യങ്ങളുടെ പേര് പരാമര്‍ശിക്കുന്നതിനിടെ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ചത് ശ്രദ്ദേയമായി.

......................................

അബുദാബിയിൽ കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന എൻജിനീയർമാർക്ക് റജിസ്‌ട്രേഷൻ കാർഡ് നിർബന്ധമാക്കി. സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ ടാം പ്ലാറ്റ്‌ഫോമിലാണ് റജിസ്റ്റർ ചെയ്യേണ്ടതെന്ന് അബുദാബി നഗരസഭ അറിയിച്ചു. ഈ റജിസ്‌ട്രേഷൻ കാർഡ് ഉള്ളവരെ മാത്രമേ നിർമാണ മേഖലയിൽ എൻജിനീയറായി ജോലി ചെയ്യാൻ അനുവദിക്കൂ. നിർമാണ മേഖലയുടെ സേവന ഗുണനിലവാരവും സുരക്ഷയും പ്രഫഷനൽ മികവും ഉയർത്തുകയാണ് ലക്ഷ്യം.

......................................

കുവൈത്തിൽ നിയമവിരുദ്ധ മാർഗത്തിൽ എടുത്ത 1000 ഡ്രൈവിങ് ലൈസൻസുകൾ 40 ദിവസത്തിനിടെ പിൻവലിച്ചതായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ദിവസേന ശരാശരി 23 ലൈസൻസ് വീതമാണ് പിടിച്ചെടുത്തത്. നിയമലംഘകരുടെ ലൈസൻസ് തിരിച്ചെടുക്കാനാവാത്ത വിധം റദ്ദാക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. കുറഞ്ഞത് 2 വർഷം കുവൈത്തിൽ ജോലി ചെയ്ത 600 ദിനാർ ശമ്പളവും ബിരുദവും ഉള്ളവർക്കേ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കൂ എന്നാണ് നിയമം.

......................................

Tags:    

Similar News