ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-12-14 14:29 GMT

ഇന്ത്യയുടെ പണപ്പെരുപ്പം ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിലെ മൊത്തവില പണപ്പെരുപ്പം 8.39 ശതമാനത്തിൽ നിന്നും 5.85 ശതമാനമായി കുറഞ്ഞു. 2021 ഏപ്രിൽ മുതൽ തുടർച്ചയായി 18 മാസങ്ങളിൽ 10 ശതമാനത്തിന് മുകളിലുണ്ടായിരുന്ന മൊത്തവില പണപ്പെരുപ്പമാണ് തുടർച്ചയായ രണ്ടാം മാസവും ഒറ്റ അക്കത്തിൽ നിന്ന് കരകയറാൻ സാധിക്കാതെ നിൽക്കുന്നത്.

.................................................

ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്ന് നേട്ടം. ബിഎസ്ഇ സെൻസെക്സ് 144 പോയിൻറ് ഉയർന്ന് 62,677 ലും ദേശീയ സൂചിക നിഫ്റ്റി 52 പോയിൻറ് ഉയർന്ന് 18,660 ലുമാണ് ഇന്ന് വ്യാപാരം ക്ലോസ് ചെയ്തത്.

.................................................

അന്താരാഷ്ട്രതലത്തിൽ സ്വർണവില ഉയർന്നതോടെ സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 5030 രൂപയും പവന് 400 രൂപ വർദ്ധിച്ച് 40240 രൂപയുമായി. അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണ വില ഔൺസിന് 1811 ഡോളറാണ്.

.................................................

രാജ്യത്തെ ഗോതമ്പ് ശേഖരം ഡിസംബറിൽ ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. സർക്കാർ വെയർഹൗസുകളിൽ സൂക്ഷിച്ചിരുന്ന ഗോതമ്പ് ശേഖരം കുറഞ്ഞതായി സർക്കാർ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. 37.85 ദശലക്ഷം ടണ്ണിൽ നിന്ന് സംസ്ഥാന വെയർഹൗസുകളിലെ ഗോതമ്പ് ശേഖരം 19 ദശലക്ഷം ടണ്ണായി കുറഞ്ഞു.

.................................................

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം ട്വിറ്റർ ഉടമയായ ഇലോൺ മാസ്കിന് നഷ്ടമായി. ലൂയി വിറ്റൺ മേധാവി ബെർണാഡ് അർനോൾട്ടാണ് ഇലോൺ മസ്കിനെ മറികടന്നത്. 2021 സെപ്‌റ്റംബർ മുതൽ ലോക സമ്പന്നൻ ആയിരുന്ന മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ചൊവ്വാഴ്ച ടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞതാണ് മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള കാരണം.

.................................................

ആഗോള വ്യാപാരരംഗത്ത് മുന്നേറാനൊരുങ്ങി യു എ ഇ. പ്രാദേശിക രാജ്യാന്തര ചരക്കു ഗതാഗതതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബിയിലെ ഖലീഫ പോർട്ടിൽ 400 കോടി ദിർഹത്തിന്റെ വികസന പദ്ധതി പ്രഖ്യാപിച്ചു. മേഖലയുടെ തുറമുഖ കവാടമാകാനൊരുങ്ങുന്ന ഖലീഫ പോർട്ടിന്റെ പ്രാദേശിക, രാജ്യാന്തര ചരക്കുഗതാഗതം സുഗമമാക്കുന്നതിന് വേണ്ടിയാണിത്.

.................................................

ലോകത്തിലെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നാളെ ആരംഭിക്കും. ദുബായ് ടൂറിസം വകുപ്പാണ് 46 ദിവസം നീണ്ടു നീണ്ടുനിൽക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വ്യാപാരോത്സവം സംഘടിപ്പിക്കുന്നത്. സ്വർണ്ണം, പണം, ഫ്ലാറ്റ് എന്നിങ്ങനെ കണ്ണഞ്ചിക്കുന്ന സമ്മാനങ്ങൾ, ആകർഷകമായ വിലക്കുറവ്, ദിവസേനയുള്ള നറുക്കെടുപ്പ്, വിവിധ വിനോദങ്ങൾ എന്നിവയാണ് ലോക ജനതയെ ദുബായിലെ ഈ വ്യാപാരോത്സവത്തിലേക്ക് ആകർഷിക്കുന്നത്.

.................................................

ഒമാനിലേക്ക് ഇന്ത്യൻ വിമാന കമ്പനിയായ വിസ്താര എയർലൈൻസ് സർവീസ് ആരംഭിച്ചു. ആഴ്ചയിൽ ഏഴ് സർവീസുകൾ വീതമാണ് ഉണ്ടാവുക. എ320 നിയോ എയർക്രാഫ്റ്റ് ആയിരിക്കും സർവീസ് നടത്തുക. മസ്‌കറ്റ്-മുംബൈ റൂട്ടിലാണ് വിസ്താരയുടെ ആദ്യ സർവീസ്. എല്ലാ ദിവസവും രാത്രി 8.30ന് മുംബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.35ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് രാത്രി 10.55ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം പുലർച്ചെ 3.10ന് മുംബൈയിൽ എത്തും.

.................................................

Tags:    

Similar News