വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-12-12 13:50 GMT

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. ഡിഎംകെ സർക്കാർ ഒന്നരവർഷം പിന്നിടുമ്പോൾ മന്ത്രിസഭാ പുനഃസംഘടനയിലൂടെയാണ് ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലേക്ക് എത്തുന്നത്.

....................................

സംസ്ഥാനത്തിന് നൽകാനുള്ള ജിഎസ്ടി നഷ്ട പരിഹാര തുക ആവശ്യമായ രേഖകൾ ലഭിക്കുന്നതിന് അനുസരിച്ച് നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭയിൽ ശശി തരൂർ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര ധനമന്ത്രി. 718 .49 കോടിയാണ് ജൂൺ വരെയുള്ള ജിഎസ്ടി നഷ്ട പരിഹാരം.

....................................

സില്‍വര്‍ലൈന്‍ വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ കള്ളംപറഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനമയം കേന്ദ്ര റെയില്‍വേ മന്ത്രാലയം നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം നിയമസഭയില്‍ മുഖ്യമന്ത്രി മറച്ചുവെച്ചുവെന്നും മുരളീധരന്‍ ആരോപിച്ചു.

....................................

രണ്ടായിരം രൂപയുടെ നോട്ട് നിരോധിക്കണമെന്ന് ബിജെപി എംപി സുശീൽ മോദി. റിസർവ് ബാങ്ക് 2000 രൂപ നോട്ട് അച്ചടിക്കുന്നത് മൂന്ന് വർഷം മുൻപ് നിർത്തിയതാണ്. 2000 രൂപ നോട്ട് പൂഴ്ത്തി വെച്ച് ഭീകര പ്രവർത്തനത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കുന്നതായി വിവരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

....................................

മന്ത്രി വി.എൻ. വാസവന്‍റെ നിയമസഭയിലെ പ്രസ്താവന ബോഡി ഷെയിമിങ് ആണെന്നും പൊളിറ്റിക്കലി ശരിയല്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിലെ ചർച്ചക്കിടെ മന്ത്രി നടത്തിയ പരാമർശമാണ് വിമർശനത്തിനിടയാക്കിയത്.

....................................

മൗലാനാ ആസാദ് ഫെല്ലോഷിപ്പ് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെ തുടർന്ന് ദില്ലിയിൽ അറസ്റ്റിലായ എസ്എഫ്ഐ, എംഎസ്എഫ് പ്രവർത്തകരെ കാണാൻ ഇടി മുഹമ്മദ് ബഷീർ എംപിയെത്തി. ദില്ലിയിലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയ എംപി പൊലീസ് നടപടിയെയും കേന്ദ്രസർക്കാരിന്റെ ഫെല്ലോഷിപ്പ് പിൻവലിച്ച തീരുമാനത്തെയും ശക്തമായ ഭാഷയിൽ വിമർശിച്ചു. വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതായി എംപി പറഞ്ഞു.

....................................

ഡീൻ കുര്യാക്കോസ് എംപി സ്പൈസസ് ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു. ഏലം വിലയിടിവിൽ പ്രതിഷേധിച്ചും , കേന്ദ്ര സർക്കാർ, സ്പൈസസ് ബോർഡിന് പിന്തുണ നൽകാത്തതിലും പ്രതിഷേധിച്ചാണ് രാജി.

....................................

സംസ്ഥാനത്ത് പരക്കെ മഴ തുടരാൻ സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.

....................................

അര്‍ജന്റീന, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ. നെതര്‍ലന്‍ഡ്സിനെതിരായ മല്‍സരത്തില്‍ താരങ്ങളും കോച്ചും അച്ചടക്കലംഘനം നടത്തിയോയെന്നാണ് ഫിഫ അന്വേഷിക്കുന്നത്.

....................................

കോഴിക്കോട് കാരപ്പറമ്പിൽ കനോലി കനാലിൽ പെരുമ്പാമ്പിൻകൂട്ടത്തെ കണ്ടെത്തി. 6 പാമ്പുകളെ കൂട്ടത്തോടെയാണ് കനാലിൽ കണ്ടെത്തിയത്. വഴിയിലൂടെ പോയ നാട്ടുകാരാണ് പെരുമ്പാമ്പിൻ കൂട്ടത്തെ ആദ്യം കണ്ടത്. ഇതിന് മുമ്പും കനോലി കനാലിൽ പാമ്പിനെ കണ്ടിട്ടുണ്ട്. പക്ഷെ കൂട്ടത്തോടെ 6 ഓളം പാമ്പുകളെ ആദ്യമായാണ് കാണുന്നത്.

....................................

Tags:    

Similar News