ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐഎഫ്എഫ്‌കെ വേദിയിൽ പിന്തുണ. ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയിൽ കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരിയാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
.................................
മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ആവശ്യത്തിലൂന്നിയ ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ദേശീയ വനിതാ കമ്മീഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
.................................
മുഖ്യമന്ത്രി സ്ഥാനത്തിനായി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗും അവകാശവാദമുന്നയിച്ചതോടെ ഹിമാചൽ പ്രദേശ് കോൺഗ്രസിൽ തർക്കം. സുഖ്വിന്ദർ സിംഗ് സുഖുവിനൊപ്പം മുഖ്യമന്ത്രി പദത്തിനായി പ്രതിഭാ സിംഗും അവകാശവാദമുന്നയിച്ച് രംഗത്തെത്തിയതോടെയാണ് തർക്കം മുറുകിയത്.
.................................
തന്റെ മകളെ കൊലപ്പെടുത്തിയ പ്രതി അഫ്താബ് പൂനവാലയെ തൂക്കിക്കാല്ലണമെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് വാക്കര്‍. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.................................
കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 50 കോടി അനുവദിച്ചു. ബാക്കി തുക ബാങ്ക് ഓവർ ഡ്രാഫ്റ്റിലൂടെ കണ്ടെത്താനാണ് നീക്കം. ഡിസംബർ ഒമ്പതാം തീയതിയായിട്ടും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നവംബറിലെ ശമ്പളം നൽകിയിരുന്നില്ല.
.................................
ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്ലിന്‍റെ കാര്യത്തിൽ കോൺഗ്രസ് യൂടേൺ എടുത്തത് മുസ്ലിംലീഗിനെ ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബില്ലിനെ ആദ്യം എതിർത്ത കോൺഗ്രസ് മുസ്ലിംലീഗ് കണ്ണുരുട്ടിയതോടെ നിലപാട് മാറ്റിയത് ജനവഞ്ചനയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
.................................
ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട് യുഎഇയുടേത്. ആഗോള തലത്തിൽ 91% രാജ്യങ്ങളിലേക്കും മുൻകൂട്ടി വീസയെടുക്കാതെ സഞ്ചരിക്കാമെന്ന നേട്ടത്തോടെയാണു യുഎഇ പാസ്പോർട്ട് ഒന്നാം സ്ഥാനത്തെത്തിയത്.
.................................
ലോകകപ്പിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോൾ ഖത്തറിന്റെ ആരോഗ്യമേഖലയ്ക്ക് നൂറിൽ നൂറ് മാർക്ക് നൽകി സന്ദർശകർ. ലോകകപ്പ് കാണാനെത്തിയവരിൽ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടവർക്ക് ഹമദ് മെഡിക്കൽ കോർപറേഷന്റെ നൽകിയ മികച്ച പരിചരണമാണ് അഭിനന്ദനം പിടിച്ചു പറ്റിയത്.
.................................
മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങുന്ന കാണികൾക്കെതിരെ കര്‍ശന നടപടിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ ഹോം മത്സരങ്ങളിൽ സുരക്ഷ വലയം തകർത്ത് ഗ്രൗണ്ടിലേക്കിറങ്ങിയതുൾപ്പടെ ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റത്തിൻ്റെ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാൻ ക്ലബ് തീരുമാനിച്ചത്.
.................................
പരീക്ഷയിൽ തോറ്റതിന് ഉത്തരവാദി യുട്യൂബാണെന്ന് ആരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സുപ്രീം കോടതിയുടെ ശാസന. കോടതിയുടെ സമയം പാഴാക്കിയതിന് 25,000 രൂപ പിഴയും ചുമത്തി.
.................................
കരിപ്പൂരിൽ നടന്ന സ്വർണ്ണവേട്ടയിൽ ഒരു കിലോയിലധികം സ്വർണം പിടികൂടി. എക്സ്റേ പരിശോധനയിലാണ് പ്രതിയുടെ വയറിനകത്ത് സ്വർണ്ണ മിശ്രിതമടങ്ങിയ 4 ക്യാപ്സ്യൂളുകൾ കണ്ടെത്തിയത്.
.................................