വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-12-03 11:02 GMT

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1951 ജൂൺ ഒന്നിനാണ് ജനനം. 250 ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. നാടകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഏഴുനിറങ്ങളാണ് ആദ്യ സിനിമ.

......................................

വിഴിഞ്ഞത്ത് കേന്ദ്ര സേനയെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. അദാനിയാണ് കോടതിയില്‍ ആവശ്യമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന് അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല. വിഷയത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.

......................................

കോട്ടയം ഡിസിസിയുടെ എതിര്‍പ്പ് വകവെക്കാതെ ശശി തരൂര്‍. ജില്ലയില്‍ തീരുമാനിച്ച പരിപാടികളിലെല്ലാം പങ്കെടുക്കാന്‍ തന്നെയാണ് തീരുമാനമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. പരിപാടികളില്‍ ആര് വന്നാലും ആര്‍ക്ക് അസൗകര്യമുണ്ടായാലും തനിക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

......................................

എഴുത്തുകാരനും ദാര്‍ശനികനുമായ ഫാ. ഏബ്രഹാം അടപ്പൂര്‍ (97) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലായിരുന്നു അന്ത്യം. റോമിലെ ഈശോ സഭയുടെ ഇന്ത്യന്‍ കോര്‍ഡിനേറ്ററായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന്.

......................................

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നുകൊടുത്തത്. 71 കിലോമീറ്ററാണ് പാതയുടെ നീളം.

......................................

ആശ്രമം കത്തിച്ച കേസിലെ മൊഴിമാറ്റത്തിൽ പ്രതികരണവുമായി സന്ദീപാനന്ദഗിരി. പ്രശാന്തിന് സമ്മർദ്ദം ഉണ്ടായിക്കാണും. ബിജെപിയും ആർഎസ്എസും ഭീഷണിപ്പെടുത്തിയതായി സംശയിക്കുന്നു. പ്രശാന്ത് പൊലീസിനെ സ്വമേധയാ സമീപിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

......................................

ശശി തരൂരിന് മറുപടിയുമായി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. പരിപാടി ഡിസിസിയെ അറിയിച്ചു എന്ന ശശി തരൂരിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകം. തരൂരിന്റെ ഓഫിസിൽ നിന്ന് എന്ന പേരിൽ ഒരു ഫോൺ കോൾ വന്നു. എന്നാൽ ഒരു കാര്യവും വിശദീകരിച്ചില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു.

......................................

വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെന്ന് പറയുന്നതിലൂടെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സമ്മതിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണം, ഗീർവാണത്തിനും മാസ് ഡയലോഗുകൾക്കും ഒരു കുറവുമില്ലെന്ന് വി മുരളീധരൻ പറഞ്ഞു.

......................................

കെ കെ മഹേശന്റെ ആത്മഹത്യ കേസ് അന്വേഷണത്തിൽ പൊലീസിന് ആശയക്കുഴപ്പം. ജില്ല ഗവണ്മെന്റ് പ്ലീഡറോട് നിയമോപദേശം തേടി. കേസിൽ ഒരു അന്വേഷണ റിപ്പോർട്ട്‌ നിലനിൽക്കുന്നുണ്ട് ഈ പശ്ചാത്തലത്തിൽ പുതിയ കേസിന്റെ അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നത്തിലാണ് നിയമോപദേശം തേടിയത്.

......................................

ശശി തരൂർ സംഘടനാ ചട്ടക്കൂട് ലംഘിക്കുന്നതിന് കൂട്ടുനിൽക്കാനാവില്ലെന്ന് കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്നതിൽ ഒരു നേതാവിനും വിലക്കില്ല. യൂത്ത് കോൺഗ്രസിന്‍റെ പേരിലുള്ള പാർട്ടി പരിപാടിയിൽ തരൂർ പങ്കെടുക്കുമ്പോൾ അക്കാര്യം അറിയേണ്ട ആളുകളെ അറിയിച്ചിരിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

......................................

Tags:    

Similar News