ബിസിനസ് വാർത്തകൾ

Update: 2022-11-29 11:44 GMT

ഇന്ത്യയുടെ വാർഷിക സാമ്പത്തിക വളർച്ച ഏതാനും വർഷത്തേക്ക് കുറയുമെന്ന് റിപ്പോർട്ട്. ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് ഇൻക്., ബാർക്ലേസ് പി.എൽ.സി എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധരാണ് സാമ്പത്തിക വളർച്ച കുറയുമെന്ന നിരീക്ഷണം നടത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധിയിലേക്ക് പണപ്പെരുപ്പം എത്തിക്കുക എന്ന ലക്‌ഷ്യം ഫലം കാണുമെങ്കിലും സാമ്പത്തിക വളർച്ചയിൽ മന്ദത ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

.............

റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ സംബർ 1 ന് പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പരീക്ഷണം എന്ന നിലയിലാണ് ഡിസംബറിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്ന് റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി വ്യക്തമാക്കി. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റൽ രൂപയെന്നും ആർബിഐ അറിയിച്ചു. മൊത്ത വിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നവംബർ ഒന്ന് മുതൽ ആർബിഐ ഡിജിറ്റൽ കറൻസി അവതരിപ്പിച്ചിരുന്നു.

..........

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്‍ഇ സെന്‍സെക്സ് 177 പോയിന്‍റ് ഉയര്‍ന്ന്

62,681 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 55 പോയിന്‍റ് ഉയര്‍ന്ന് 18,618ലും വ്യാപാരം ക്ലോസ് ചെയ്തു. ഇന്നലെയും ഓഹരി വിപണികള്‍ നേട്ടത്തിലായിരുന്നു.

..........

എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കി. എൻഡിടിവി പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ തങ്ങളുടെ മൂലധനത്തിന്റെ 99.5 ശതമാനം ഓഹരികൾ വിസിപിഎല്‍ എന്ന കമ്പനിക്ക് കൈമാറി. ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് വിസിപിഎൽ. എൻ‌ഡി‌ടി‌വിയെ ഒരു അന്താരാഷ്ട്ര മാധ്യമമാക്കി മാറ്റാൻ അദാനി ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായും പ്രണോയ് റോയിയെ അധ്യക്ഷനായി തുടരാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

...............

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ് മാഗസിന്‍. 150 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഗൗതം അദാനിയാണ് പട്ടികയില്‍ ഒന്നാമത്. ഫോബ്‌സിന്‍റെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ അദാനി ഒന്നാമതെത്തുന്നത് ഇത് ആദ്യമാണ്. 88 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് രണ്ടാമത്. ഈ വര്‍ഷം അംബാനിയുടെ ആസ്തിയില്‍ രണ്ട് ശതമാനത്തിന്റെ ഇടിവുണ്ടായി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയാണ് മലയാളി സമ്പന്നരില്‍ ഒന്നാമന്‍. 5.4 ബില്യണ്‍ ഡോളറാണ് ആസ്തി.

..............

ആഗോള തലത്തില്‍ വരിസംഖ്യ ഉയര്‍ത്തുന്നതില്‍, ഇന്ത്യന്‍ ടെലികോം കമ്പനികള്‍ രണ്ടാമത്. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 20 മുതല്‍ 25 ശതമാനം വരെ നിരക്കാണ് ഇന്ത്യന്‍ കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്. നിരക്ക് ഉയരുന്നതില്‍ ഇന്ത്യക്ക് മുന്നിലുള്ളത് തുര്‍ക്കിയാണ്. 21 രാജ്യങ്ങളിലെ ടെലികോം നിരക്കുകള്‍ താരതമ്യം ചെയ്ത് റിസര്‍ച്ച് സ്ഥാപനമായ Tefficient ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

................

എയർ അറേബ്യ അബുദാബിയിൽ നിന്നും രണ്ട് റഷ്യൻ നഗരങ്ങളിലേക്ക് കൂടി സർവീസ് ആരംഭിക്കുന്നു. അബുദാബിയിൽ നിന്നും ഡിസംബർ 29 മുതൽ റഷ്യയിലെ കസാൻ , യെകാത്തറിൻ ബർഗ് എന്നീ നഗരങ്ങളിലേക്കാണ് സർവീസ്. നിലവിൽ എയർ അറേബ്യക്ക് അബുദാബിയിൽ നിന്നും കൊച്ചി, കോഴിക്കോട് , തിരുവനന്തപുരം ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 22 സെക്ടറികളിലേക്ക് സർവീസുണ്ട്.

..............

ചെലവ് ചുരുക്കൽ നടപടികളുടെയും ഭാഗമായി ആമസോൺ ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ്സ് അവസാനിപ്പിക്കുന്നു. ബെംഗളൂരു, മൈസൂരു, ഹുബ്ലി എന്നീ മൂന്ന് നഗരങ്ങളിലാണ് ആമസോണിന്‍റെ മൊത്ത വിതരണ ബിസിനസ് പ്രവർത്തിക്കുന്നത്. ഫുഡ് ഡെലിവറി ബിസിനസ്സും ആമസോൺ അക്കാദമിയും അവസാനിപ്പിമെന്ന് നേരത്തെ ആമസോൺ വ്യക്തമാക്കിയിരുന്നു.

Similar News