വാർത്തകൾ വിശദമായി

Update: 2022-11-26 10:04 GMT


തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരദേശവാസികൾ തടഞ്ഞതോടെ വിഴിഞ്ഞത്ത് സംഘര്‍ഷം. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കല്ലേറില്‍ ചിലര്‍ക്ക് പരിക്കേറ്റു. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി.

..........

വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്. ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചർച്ചക്ക് വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

..........

രാജ്യത്തിന്‍റെ ശക്തി ഭരണഘടനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വളർച്ച ലോകം ആകാംക്ഷയോടെ നോക്കുകയാണെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് ഭരണഘടനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടന ദിനത്തിൽ സുപ്രീംകോടതിയിൽ ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം, കോടതികൾ ജനങ്ങളിലേക്ക് എത്തേണ്ട കാലമാണിതെന്നും പൗരകേന്ദീകൃതമാണ് രാജ്യത്തിന്റെ ഭരണഘടനയെന്നും ചടങ്ങില്‍ സംസാരിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

............

സംതൃപ്തരായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവുമാണ് യഥാർത്ഥ ഫെഡറൽ സങ്കൽപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദത്തിലാക്കാൻ ശ്രമിക്കുകയാണെന്നും ഇത്തരെ വെല്ലുവിളികളെ പ്രതിരോധിക്കണമെന്നും കേന്ദ്രത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ തത്വങ്ങളും മൂല്യങ്ങളും കാത്തുസൂക്ഷിക്കണമെന്നും ഭരണഘടനാ ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

.............

പ്രതിപക്ഷ നേതാവ് വിഡി സതീശനും, ശശിതരൂരും അകൽച്ചയിലാണെന്ന വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നേതാക്കൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ കോൺഗ്രസിൽ അവസരമുണ്ട്. പാർട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചു വേണം പരിപാടികളിൽ പങ്കെടുക്കാനെന്നും ചെന്നിത്തല വ്യക്തമാക്കി.

..........

ചങ്ങനാശ്ശേരി അതിരൂപതയുടെ പരിപാടിയിൽ മുഖ്യാതിഥിയായി ശശി തരൂർ എംപി. സഭയുടെ യുവജന സംഘടനയുടെ സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തിലാണ് തരൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കുക. ഡിസംബര്‍ നാലിനാണ് സമാപന സമ്മേളനം.

...........

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്ത് തീ​രു​മാ​നി​ച്ചാ​ലും അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി. കോ​ൺ​ഗ്ര​സി​ൽ അ​ച്ച​ട​ക്ക​ത്തി​ന് നി​ർ​വ​ച​നം ഉ​ണ്ടാ​ക​ണം. അ​ച്ച​ട​ക്ക​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ൽ ഉ​ണ്ടാ​വ​രു​തെന്നും അദ്ദേഹം പറഞ്ഞു.

.............

ഫുട്ബോൾ ആരാധന സംബന്ധിച്ച സമസ്തയുടെ അഭിപ്രായത്തെ തള്ളി മുസ്ലിം ലീഗ്. സമസ്തയുടെ അഭിപ്രായം മുസ്ലിം ലീഗിന് ഇല്ലെന്നും സമസ്തയുടേത് പൊതുവിഷയമായി കാണുന്നില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. ഫുട്ബാൾ ഒരു കായിക ഇനമാണെന്നും ഫുട്ബാൾ ആവേശത്തെ പെട്ടെന്ന് അണച്ചു കളയാനാവില്ലെന്നും ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. ഫുട്ബോളിൽ മതവും , ജാതിയും , രാഷ്ട്രവും നോക്കാറില്ലെന്നും നന്നായി കളിക്കുന്നവരെയാണ് ഇഷ്ടപ്പെടുകയെന്നും എംകെ മുനീർ അഭിപ്രായപ്പെട്ടു.

.................

ദേ​വി​കു​ളം മു​ന്‍​എം​എ​ല്‍​എ എ​സ്. രാ​ജേ​ന്ദ്ര​ന് വീ​ടൊ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി​യ​തി​ന് പി​ന്നി​ല്‍ താ​ന​ല്ലെ​ന്ന് എം.​എം. മ​ണി. താ​ന്‍ ആ​രോ​ടും അ​ങ്ങ​നെ ചെ​യ്യാ​റി​ല്ല. രാ​ജേ​ന്ദ്ര​ന്‍ ഭൂ​മി കൈ​യേ​റി​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് റ​വ​ന്യ​വ​കു​പ്പാ​ണെന്നും മണി പറഞ്ഞു.

..................

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് മൂന്ന് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. പിഎസ്എൽവി സി 54ന്‍റെ ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. സമുദ്രത്തെയും സമുദ്രത്തിനുമുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി വികസിപ്പിച്ച ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹം ഇന്ന് വിക്ഷേപിച്ചത്.

..............

ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം, പാകിസ്ഥാനിലേക്ക് എത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന ക്രിക്കറ്റ് ബോഡ് ചെയര്‍മാന്‍ റമീസ് രാജ. 2023ലെ ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ജയ് ഷായുടെ വാക്കുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ തകര്‍ക്കുന്നതാണെന്ന് നേരത്തെ പിസിബിയും പ്രതികരിച്ചിരുന്നു.

Similar News