ബിസിനസ് വാർത്തകൾ

Update: 2022-11-26 07:00 GMT


ചെമ്പും നിക്കലും ചേര്‍ത്ത് നിര്‍മിച്ച ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങള്‍ നിയമപരമായി പിന്‍വലിച്ചിട്ടില്ലെങ്കിലും ഈ നാണയങ്ങളുടെ വിതരണം നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ബാങ്കിലെത്തിയാല്‍ ഈ നാണയങ്ങള്‍ പുറത്തേയ്ക്ക് വിടാതെ ആര്‍ബിഐയ്ക്ക് കൈമാറുകയാണ് ഇനി ചെയ്യുക. 1990കളിലും 2000ത്തിന്റെ തുടക്കത്തിലും ഉപയോഗിച്ചിരുന്ന ഈ നാണയങ്ങള്‍ തിരിച്ചെടുക്കുന്നതിന്റെ ഭാഗമായണ് തീരുമാനം. അതേസമയം, നാണയങ്ങളുടെ ഇടപാട് അസാധുവാക്കിയിട്ടുമില്ല.

......................

ശതകോടീശ്വരനായ നിക്ഷേപകന്‍ വാറന്‍ ബഫറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 750 മില്യണ്‍ ഡോളറിലധികം ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്വേ ഓഹരികള്‍ സംഭാവന ചെയ്തു. തന്റെ സമ്പത്തിന്റെ 99 ശതമാനവും താന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് വാറന്‍ ബഫറ്റ് ഒരിക്കല്‍ പറഞ്ഞിരുന്നു. നാല് ഫൗണ്ടേഷനുകള്‍ക്കാണ് ഈ തുക നല്‍കിയത്.ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം നിലവില്‍ 110 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബഫറ്റ് ലോകത്തിലെ ആറാമത്തെ വലിയ സമ്പന്നനാണ് വാറന്‍ ബഫറ്റ.

....................

ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 1,33,80000 ആഭ്യന്തര സഞ്ചാരികള്‍ കേരളത്തിലെത്തിയെന്നും ഇതു റെക്കോര്‍ഡ് ആണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് . ആദ്യ മൂന്നു പാദത്തില്‍ ഇത്രയും പേര്‍ എത്തിയപ്പോള്‍ വളര്‍ച്ച കഴിഞ്ഞവര്‍ഷത്തെക്കാള്‍ 196 ശതമാനമായി. വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കുറവാണെങ്കിലും കഴിഞ്ഞവര്‍ഷത്തെക്കാള്‍ 600 % വളര്‍ച്ചയുണ്ട്.

Similar News