വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-11-23 14:11 GMT

ശുപാർശ കത്ത് വിവാദത്തില്‍ ഓംബുഡ്സ്മാൻ അന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം നഗരസഭ. ഓംബുഡ്സ്മാന്‍ അയച്ച നോട്ടീസില്‍ തിരുവനന്തപുരം നഗരസഭ മറുപടി നൽകുകയായിരുന്നു. പരാതി നിരസിക്കണം എന്നാണ് നഗരസഭാ സെക്രട്ടറിയുടെ ആവശ്യം. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിനാൽ പരാതി ഓംബുഡ്സ്മാന്റെ പരിധിയിൽ വരില്ലെന്നുമാണ് നഗരസഭാ സെക്രട്ടറിയുടെ മറുപടി.

.............................

കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം. അഞ്ചാംപനി വ്യാപനത്തെ കുറിച്ചുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സംഘത്തെ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നത്. മലപ്പുറം, റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങൾ കേന്ദ്ര സംഘം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും.

.............................

ടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കാനൊരുങ്ങി. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ ആണ് താരിഫ് വർധനയ്ക്ക് തുടക്കമിട്ടത്. ഇതോടെ എയർടെലിൻ്റെ ചുവടുപിടിച്ച് മറ്റ് ടെലികോം കമ്പനികളും താരിഫ് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

.............................

മസ്‌കത്ത് രാജ്യാന്തര പുസ്തക മേള 2023 ഫെബ്രുവരി 22 മുതൽ മാർച്ച് നാലു വരെ നടക്കുമെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ലാഹ് ബിൻ നാസിർ അൽ ഹർറാസി അറിയിച്ചു. 27-ാമത് എഡിഷൻ പുസ്തക മേളയാണ് ഇത്തവണ അരങ്ങേറുന്നത്. ഒമാൻ രാജ്യാന്തര കൺവൻഷൻ സെന്റർ പുസ്തക മേളക്കു വേദിയാകും. മലയാളം, അറബി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ഇത്തവണയും മേളയിലുണ്ടാകും.

.............................

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ അഭിമാനപദ്ധതി 'ഗഗന്‍യാനി'ന്റെ ഭാഗമായി ഐ.എസ്.ആര്‍.ഒ. പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്റഗ്രേറ്റഡ് മെയിന്‍ പാരച്യൂട്ട് എയര്‍ഡ്രോപ് ടെസ്റ്റ് പരീക്ഷണം തിരുവനന്തപുരം വി.എസ്.എസ്.സിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് നടന്നത്.

.............................

മുക്കൂട്ടുതറയില്‍ ശബരിമല യാത്രികർ സഞ്ചരിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മുട്ടപ്പള്ളി സ്വദേശി മലമ്പാറക്കല്‍ തമ്പിയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മാറിടംകവല ഇറക്കത്തില്‍ വെച്ച് അതിവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

.............................

ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന 'ധബാരി ക്യുരുവി' അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. നാളെ രാവിലെ 9:30 നാണ് പ്രദർശനം. സ്വന്തം സ്വപ്നത്തിന്റെ ചിറകിൽ സ്വയം ആകാശം തേടുന്നവരുമായ ഗോത്രജീവിത പെണ്മയുടെ വ്യത്യസ്തങ്ങളായ ജീവിത കാഴ്ചകളാണ് ധബാരി ക്യുരുവിയിൽ പറയുന്നത്.

.............................

അസം- നാഗാലാൻഡ് അതിർത്തിയിൽ വൻ തീപിടിത്തം. കർബി ആംഗ്ലോങ് ജില്ലയിലെ ലഹോറിജാൻ മേഖലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി വീടുകൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്.

.............................

മോഷ്ടിച്ച വാഹനങ്ങളുമായി കറങ്ങി നടക്കുന്നതിനിടെ യുവാവ് പിടിയിൽ. കരുവിശ്ശേരി കരൂൽത്താഴം സ്വദേശി സാജൽ എന്ന കണ്ണൻ (18) ആണ് പൊലീസ് പിടിയിലായത്. മോഷ്ടിച്ച വാഹനങ്ങളുമായി കറങ്ങി നടന്ന് കടകളിൽ മോഷണം നടത്തുകയും മോഷ്ടിച്ചെടുക്കുന്ന സ്കൂട്ടറുകൾ കുറച്ചുനാൾ ഉപയോഗിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്. നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററികൾ, ഇരുമ്പ് സാധനങ്ങൾ എന്നിവ മോഷണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സാജൽ എന്നും പൊലീസ് അറിയിച്ചു.

.............................

Tags:    

Similar News