ആശുപത്രിക്കുള്ളിൽ രോഗിയ്ക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

Update: 2023-07-15 10:12 GMT

ആശുപത്രിയിൽ രോഗിയ്ക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീ കുത്തേറ്റ് മരിച്ചു. എറണാകുളം അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ ലിജി (40) എന്ന സ്ത്രീയാണ് മരിച്ചത്. പ്രതിയായ മഹേഷിനെ (42) പൊലീസ് പിടികൂടി. ഇയാൾ ലിജിയുടെ മുൻ സുഹൃത്താണ്. ആശുപത്രിയിലെ നാലാം നിലയിൽ വച്ചാണ് ആക്രമണം നടന്നത്.

ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്നത് ലിജിയായിരുന്നു. ഇവരുടെ മുൻ സുഹൃത്തായ മഹേഷ് ആശുപത്രിയിലെത്തുകയും ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുണ്ടാകുകയുമായിരുന്നു. ലിജിയെ മഹേഷ് നിരവധിത്തവണ കുത്തിയെന്നാണ് ദൃക്‌സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. 

Tags:    

Similar News