മാനന്തവാടി വെള്ളമുണ്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് താൽക്കാലിക വാച്ചർ കൊല്ലപ്പെട്ടു. പുളിഞ്ഞാൽ നെല്ലിയാനിക്കോട്ട് തങ്കച്ചൻ (50) ആണു മരിച്ചത്.
വിനോദസഞ്ചാരികളുമായി ബാണാസുര മലയിലേക്ക് ട്രെക്കിങ്ങിനു പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.