വിക്ടർ ടി തോമസ് ബിജെപി ദേശീയ നിർവാഹക സമിതിയിൽ

Update: 2023-09-22 08:18 GMT

പത്തനംതിട്ട ജില്ലയിലെ കേരള കോൺഗ്രസ് നേതാവും യു ഡി എഫ് മുൻ ജില്ലാ ചെയർമാനുമായിരുന്ന വിക്ടർ ടി തോമസിനെ ബി ജെ പി ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുത്തു. കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.തിരുവല്ലയിൽ നിന്ന് നിയമസഭയിലേക്ക് യു ഡി എഫ് സ്ഥാനാർഥിയായും വിക്ടർ ടി തോമസ് മത്സരിച്ചിട്ടുണ്ട്.ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് വിക്ടർ ടി തോമസിനെ ബിജെപിയിലേക്ക് എത്തിച്ചത്.

Tags:    

Similar News