'എം.പിയാകാനാണ് ഞാൻ വന്നത്'; അഞ്ച് വകുപ്പുമന്ത്രിമാരെ ചൊൽപ്പടിക്ക് വേണമെന്ന് മോദിയോട് ആവശ്യപ്പെട്ടെന്ന് സുരേഷ് ഗോപി

Update: 2024-04-27 09:18 GMT

ക്രോസ് വോട്ടിങ് ഉണ്ടായാൽ തിരിച്ചടിയാകില്ലെന്ന് എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി. ഈശ്വര വിശ്വാസിയാണ് യാതൊരു വ്യാകുലതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ എം.പിയാകാനാണ് വന്നത്. ഒരു മന്ത്രിയേക്കാൾ മികച്ച രീതിയിൽ ജോലി ചെയ്യാനുള്ള സാഹചര്യം പാർട്ടിയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മന്ത്രിയാകണമെന്നില്ല. അതിന് പല സമവാക്യങ്ങളുണ്ട്. അതിനല്ല താന്‍ വന്നിരിക്കുന്നത്. തന്റെ ആവശ്യം പ്രധാനമന്ത്രിയോടും രാജ്യരക്ഷാമന്ത്രിയോടും ഗൃഹമന്ത്രിയോടും പറഞ്ഞിട്ടുണ്ട്. ഇനി ഒരു രണ്ടുവര്‍ഷത്തേക്ക് തന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വിടണമെന്ന് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ്മാസം മുമ്പ് വരെയെങ്കിലും. ഒരു മന്ത്രിയെന്ന നിലയില്‍ കേരളത്തിന് വേണ്ടി എന്തൊക്കെ ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ അതില്‍ 25 ശതമാനമെങ്കിലും സാധ്യമാക്കി തരുന്ന അഞ്ച് വകുപ്പുകള്‍ താന്‍ മനസില്‍ കോറിയിട്ടുണ്ട്. ആ അഞ്ച് വകുപ്പ് മന്ത്രിമാരെ ചൊല്‍പ്പടിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊല്‍പ്പടി എന്നുപറയുന്നത് ജനങ്ങളുടെ ചൊല്‍പ്പടിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാല്‍ തൃശൂരിന് വേണ്ടിയാണ് അവര്‍ എന്നെ തെരഞ്ഞെടുത്തത് എന്ന് ഞാന്‍ വിശ്വസിക്കില്ല. കേരളത്തിന് വേണ്ടിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Tags:    

Similar News