'മോദി പറഞ്ഞത് കോൺഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് പ്രീണനം, ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല'; കെ.സുരേന്ദ്രൻ
രാജസ്ഥാനിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. മോദി ചൂണ്ടിക്കാണിച്ചത് കോൺഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് പ്രീണനമാണ്. ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല. ക്രിസ്ത്യാനികളോട് കേരളത്തിലെ ഇരു മുന്നണികൾക്കും ചിറ്റമ്മ നയമാണ്. സംവരണം എങ്ങനെയാണ് മുസ്ലികൾക്കും ക്രൈസ്തവർക്കും വീതിച്ചത് എന്ന് നോക്കൂക. വിഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ കോൺഗ്രസിൻറെ പരിഗണന മുസ്ലീങ്ങൾക്കു മാത്രമാണ്. 19 ശതമാനം വരുന്ന ക്രിസ്ത്യാനികളെ ഇരു മുന്നണികളും അവഗണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു
കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ആശയക്കുഴപ്പമാണ്. പച്ചക്കൊടി എൽഡിഎഫ് ഇപ്പോൾ ആയുധം ആക്കുന്നു. വർഗീയതയാണ് ഇവിടെ ആളികത്തിക്കുന്നത്. കൊടി താഴ്ത്തിക്കെട്ടുന്നത് അശുഭ ലക്ഷണമാണ്. രാഹുലിനെ കെട്ട് കെട്ടിക്കുന്നതിൻറെ ലക്ഷണമാണത്. ലീഗിൻറെ വോട്ട് ഇല്ലെങ്കിൽ രാഹുലിന് 50000 വോട്ടു കിട്ടില്ല. പ്രധാനമന്ത്രി എൽഡിഎഫിനെതിരെയും യുഡിഎഫിനെതിരെയും ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു