കിടപ്പുരോഗിയായ അച്ഛനെ മക്കൾ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നു; സംഭവം തൃപ്പൂണിത്തുറയിൽ

Update: 2024-05-11 05:49 GMT

തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മക്കൾ കടന്നുകളഞ്ഞതായി പരാതി. ഏരൂരിൽ വാടകയക്ക് താമസിച്ചുവന്നിരുന്ന അജിത്തും കുടുംബവുമാണ് പിതാവിനെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞത്. 70 വയസുള്ള രോഗിയായ ഷൺമുഖനെയാണ് മക്കൾ വാടക വീട്ടിലുപേക്ഷിച്ചത്.

10 മാസങ്ങൾക്കുമുമ്പാണ് ഇവർ വാടകയ്‌ക്കെത്തിയത്. വീട്ടുടമയുമായി വാടക തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ വാടക വീട്ടിലുപേക്ഷിച്ച് വീട്ടുസാധനങ്ങളളുമായി മകനും കുടുംബവും കടന്നുകളഞ്ഞത്. പോലീസ് അജിത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മരട് നഗരസഭ അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാടക തരാതായപ്പോൾ ഒഴിയാൻ പറഞ്ഞിരുന്നുവെന്നും പോലീസിൽ പരാതിയും നൽകിയിരുന്നതായും വീട്ടുടമ പറഞ്ഞു.

Tags:    

Similar News