മധുര-ഗുരുവായൂർ എക്‌സ്പ്രസിൽ യുവാവിനു പാമ്പു കടിയേറ്റു; സംഭവം ഏറ്റുമാനൂരിൽ
ഏറ്റുമാനൂരിൽ ട്രെയിനിൽ യുവാവിനു പാമ്പു കടിയേറ്റു. കടിയേറ്റ മധുര ചിന്നകോവിലാങ്കുളം സ്വദേശി കാർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര-ഗുരുവായൂർ (16329) എക്‌സ്പ്രസിലാണ് സംഭവം. ട്രെയിനിന്റെ ബോഗി മുദ്രവച്ചു.
രാവിലെ ഒമ്പതരയോടെയാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനെത്തിയത്. കാർത്തി സഞ്ചരിച്ചിരുന്ന ബോഗി, കാടുപിടിച്ചു കിടക്കുന്നതിനു സമീപമായാണ് നിർത്തിയത്. ഈ കാട്ടിൽ നിന്ന് പാമ്പ് ട്രെയിനിനുള്ളിലേക്ക് കയറിയെന്നാണ് കരുതുന്നത്. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. യാത്രികനെ കടിച്ചത് പാമ്പാണെന്ന് കാർത്തിയെ ചികിത്സിച്ച കോട്ടയം മെഡിക്കൽ കോളേജ്അധികൃതരാണ് സ്ഥിതീകരിച്ചത്. കാർത്തി ഇപ്പോൾ നിരീക്ഷണത്തിലാണ്.