മുൻ കേന്ദ്രമന്ത്രിയും കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി തോമസിന്റെ ഭാര്യ ഷേർളി തോമസ് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു.
നാളെ രാവിലെ ഏഴ് മുതൽ രണ്ട് വരെ കൊച്ചി തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനം നടക്കും. വൈകിട്ട് മൂന്ന് മണിക്ക് കുമ്പളി സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ.