പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം;തിരുവനന്തപുരത്ത് 46 കാരൻ അറസ്റ്റിൽ

Update: 2024-02-10 03:24 GMT

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ശ്രീകണ്ണനെന്ന 46 കാരനാണ് അറസ്റ്റിലായത്.പ്രതിയെ അറസ്റ്റ് ചെയ്തത് വിളപ്പിൻശാല പോലീസാണ്

കഴിഞ്ഞ വർഷം ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റത്തിനെ കുറിച്ചുള്ള കൊൺസിലിങ്ങിലാണ് അതിക്രമത്തിനെ കുറിച്ച് പുറത്ത് അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും കേസ് പോലീസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    

Similar News