'ഞങ്ങൾക്കൊരു മോള് പിറന്നു... സന്തോഷം'; ആദ്യത്തെ കൺമണിയുടെ ചിത്രം പങ്കുവെച്ച് സച്ചിൻദേവ്

Update: 2023-08-10 10:53 GMT

ആദ്യത്തെ കൺമണി പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് സച്ചിൻദേവ് എം.എൽ.എ. ഇന്ന് രാവിലെയാണ് തിരുവനന്തപുരം മേയർ കൂടിയായ ഭാര്യ ആര്യ രാജേന്ദ്രൻ പെൺകുഞ്ഞിന് ജന്മം നൽകിയത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലായിരുന്നു പ്രസവം. 'ഞങ്ങൾക്കൊരു മോള് പിറന്നു... സന്തോഷം' എന്ന കുറിപ്പോടെ സച്ചിൻദേവ് ഫേസ്ബുക്കിൽ കുഞ്ഞിന്റെ ചിത്രവും പങ്കുവെച്ചു.

2022ലാണ് ആര്യയും കോഴിക്കോട് ബാലുശ്ശേരി എം.എൽ.എയായ സച്ചിൻദേവും വിവാഹിതരായത്. നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. 

Full View

Tags:    

Similar News