ശബരിമല മണ്ഡല പൂജയ്ക്കുമുന്നോടിയായി തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകിട്ടോടെ സന്നിധാനത്തെത്തും. കഴിഞ്ഞ ശനിയാഴ്ചയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചത്. ഘോഷയാത്ര ഉച്ചയോടെ പമ്പയിലെത്തും. തുടർന്ന ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗിക സ്വീകരണം നല്‍കും.
വൈകിട്ട് 6.15-ന് സന്നിധാനത്തെത്തിയശേഷം, 6.30-ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധനയും നടക്കും. നാളെ രാവിലെ 10.30-നും 11.30-നുമിടയ്ക്കാണ് മണ്ഡലപൂജ നടക്കുന്നത്. 27-ന് അടയ്ക്കുന്ന നട, പിന്നീട് മകരവിളക്ക് ഉത്സവത്തിനായി 30-ന് അഞ്ചുമണിക്ക് വീണ്ടും തുറക്കും. തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനെ തുടർന്നാണ് ഉച്ചയ്ക്ക് ഒരുമണി മുതല്‍ മല ചവിട്ടുന്നതിന് നിയന്ത്രണമുണ്ടാവും.