ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയമാകുന്നു; ഇന്ന് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേർ

Update: 2023-12-11 04:26 GMT

ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേരാണ്. സ്പോട്ട് ബുക്ക് ചെയ്തവർ 9690 ആണ്. ഇന്നലെ 77, 732 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്.അതേസമയം, ശബരിമലയിലെ ഭക്തരുടെ തിരക്കിലെ നിയന്ത്രണം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് എഡിജിപി ഇന്ന് വിശദീകരണം നൽകിയേക്കും.

ശബരിമലയിൽ വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുമോ എന്ന കാര്യത്തിലും എഡിജിപി ഇന്ന് മറുപടി നൽകും. ശബരിമലയിൽ ദർശന സമയം നീട്ടാൻ കഴിയില്ല എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്.എന്നാൽ കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനം ഒരു മണിക്കൂര്‍ നീട്ടാന്‍ തീരുമാനമായിരുന്നു. ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ദര്‍ശന സമയം നീട്ടാന്‍ തന്ത്രി അനുമതി നല്‍കി. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് നട തുറക്കും.

Tags:    

Similar News