നിയമസഭയിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിൽ നാല് പ്രതിപക്ഷ എം.എൽ.എമാർക്ക് താക്കീത്. മാത്യു കുഴല്‍നാടന്‍, ഐ.സി. ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെയാണ് സ്പീക്കർ താക്കീത് ചെയ്തത്. മന്ത്രി എം.ബി.രാജേഷാണ് നടപടി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്ത സംഭവം കടുത്ത അച്ചടക്ക ലംഘനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
എ.ഡി.ജി.പി-ആർ.എസ്.എസ് ബന്ധത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് അനുമതി ലഭിച്ചു. ഉച്ചക്ക് 12 മണി മുതൽ രണ്ട് മണിവരെയാകും അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ച നടക്കുക. അതേസമയം മന്ത്രിയുടെ പ്രമേയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ആദ്യമായി അല്ല സഭയിൽ ഇത്തരം സംഭവമുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.