കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യ; ഭർതൃമാതാവും സഹോദരിയും ഒളിവിൽ

Update: 2023-12-12 06:14 GMT

കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്‍റെ ബന്ധുക്കൾ ഒളിവിലെന്ന് പോലീസ്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കുകയും ഷബ്‌നയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.


ഷബ്‌നയുടെ മരണത്തിൽ നേരത്തെ ഭർതൃമാതാവ് നഫീസയുടെ സഹോദരൻ ഹനീഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയ്യാൾ നിലവിൽ റിമാൻഡിലാണുള്ളത്. ഇതിനു പിന്നാലെയാണ് നഫീസയിലേക്കും മകൾ ഹഫ്‌സത്തിലേക്കും ഇപ്പോൾ അന്വേഷണം നീളുന്നത്. ഇവർ ഷബ്‌നയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. ഇവർക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് വടകര ഡിവൈ എസ് പി ഹരിപ്രസാദ് അറിയിച്ചിരുന്നത്.

Tags:    

Similar News