ക്ഷേമപെന്‍ഷന്‍ നല്‍കാത്തത് പ്രചാരണത്തില്‍ തിരിച്ചടിയാകുമെന്ന് സിപിഐ; ആശങ്ക വേണ്ടെന്നും ഉടന്‍ നടപടിയെന്നും മുഖ്യമന്ത്രി

Update: 2024-03-08 15:37 GMT

ക്ഷേമപെൻഷൻ നൽകാത്തതിൽ ഇടതുമുന്നണി യോഗത്തിൽ വിമർശനം ഉന്നയിച്ച് സിപിഐ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്. ഏഴു മാസത്തെ പെൻഷൻ കുടിശികയാണെന്നും ഇതു പ്രചാരണത്തിൽ തിരിച്ചടിയാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി.

വന്യജീവി ആക്രമണം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ വിഷയമായി മാറുന്നുണ്ടെന്ന് എൻസിപി ചൂണ്ടിക്കാണിച്ചു. കേന്ദ്ര വനം നിയമമാണ് പ്രശ്നമെന്നും ഇതു ചൂണ്ടിക്കാട്ടി പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കേന്ദ്ര നിയമപ്രകാരം വന്യ ജീവികളെ കൊല്ലുന്നതിന് നിയന്ത്രണമുണ്ട്. സംസ്ഥാനത്തിനു ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, പെൻഷൻ എത്രയും വേഗം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Tags:    

Similar News