ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസ്; അഡ്വ.സൈബി ജോസിനെതിരെ തെളിവില്ലെന്ന് റിപ്പോർട്ട്
ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ അഡ്വ.സൈബി ജോസിനെതിരെ തെളിവില്ലെന്ന് റിപ്പോർട്ട്. കേസിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഹൈക്കോടതിയിലെ 3 ജഡ്ജിമാരുടെ പേരിൽ കക്ഷികളിൽ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്. അഭിഭാഷകരുടെ പരാതിയിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പ് ഉണ്ടെന്നു കണ്ടെത്തിയിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം തീരുമാനിച്ചത്.
എന്നാൽ അഡ്വ.സൈബി ജോസിനെതിരെ തെളിവില്ലെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.