വടകര പാര്‍ലമെൻറ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഏകോപന ചുമതല രാഹുല്‍ മാങ്കൂട്ടത്തിന്

Update: 2024-03-14 12:22 GMT

വടകര പാര്‍ലമെന്റ് നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലി​െൻറ തെരഞ്ഞെടുപ്പ് പ്രവർത്തനത്തി​െൻറ ഏകോപന ചുമതല യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുല്‍ മാങ്കൂട്ടത്തെ ഏൽപിച്ചതായി കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസന്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളുടെ ചുമതല പ്രമുഖ നേതാക്കള്‍ക്ക് എഐസിസി നല്കിയതിനു പുറമെയാണ് കെപിസിസി 20 ഭാരവാഹികളെക്കൂടി നിയോഗിച്ചതെന്ന് എംഎം ഹസന്‍ അറിയിച്ചു.

Similar News