വയനാട് കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം ; ജീവനൊടുക്കാൻ ശ്രമിച്ചത് 9 വർഷമായി സമരം ചെയ്യുന്ന ജയിംസ്

Update: 2024-12-31 10:35 GMT

വയനാട് കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം. കലക്ടറേറ്റിനു മുന്നിൽ കഴിഞ്ഞ 9 വർഷമായി ഭൂമിപ്രശ്നത്തിൽ സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാൽ ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. മുസ്ലിം ലീഗ് നടത്തിയ സമരത്തിനിടെ ഇദ്ദേഹത്തിന്റെ സമരപ്പന്തലിന്റെ ഒരു ഭാഗം പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. പോലീസും പ്രവർത്തകരും ഇടപെട്ട് രം​ഗം ശാന്തരാക്കി. സമരപ്പന്തൽ പുനസ്ഥാപിച്ചു നൽകി. വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കർ ഭൂമി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കാഞ്ഞിരത്തിനാൽ കുടുംബം സമരം ചെയ്യുന്നത്. 2015 ഓഗസ്റ്റ് 15 മുതലാണ് കലക്ടറേറ്റിനു മുന്നിൽ കുടുംബം സമരം തുടങ്ങിയത്. 

Tags:    

Similar News