മുല്ലപ്പെരിയാർ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യം; തിരുവോണ ദിവസം ഉപവസിക്കാൻ സമര സമിതി

Update: 2024-09-13 10:59 GMT

മുല്ലപ്പെരിയാർ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തിരുവോണ ദിവസം ഉപവസിക്കാൻ മുല്ലപ്പെരിയാർ സമര സമിതി. അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസിയെ കൊണ്ട് പരിശോധന നടത്തമെന്നാണ് ആവശ്യം. ഉപ്പുതറ ടൗണിൽ നടത്തുന്ന സമരത്തിൽ മത, രാഷ്ട്രീയ, സാംസ്‌ക്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നിലവിലെ ഡാം ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമിക്കണമെന്നും തമിഴ്‌നാടിന് ജല ലഭ്യത ഉറപ്പാക്കണമെന്നുമാണ് ആവശ്യം. കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം എന്നതാണ് ഉയർത്തുന്ന മുദ്രാവാക്യം. സെപ്തംബർ 15ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന സമരം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.

നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിൻറെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചിരുന്നു. 12 മാസത്തിനുളളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Tags:    

Similar News