പാലക്കാട് ഡിവിഷൻ വിഭജിക്കില്ല; അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് റെയിൽവെ മന്ത്രി

Update: 2024-07-25 01:14 GMT

പാലക്കാട് ഡിവിഷൻ വിഭജിക്കാൻ നീക്കം എന്ന വാർത്തകൾ തള്ളി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തരം അഭ്യൂഹങ്ങൾ ഒരിക്കലും വിശ്വസിക്കരുതെന്നും മന്ത്രി വിവരിച്ചു. മന്ത്രിയാണ് പറഞ്ഞത് എന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ, മന്ത്രിക്ക് എവിടെ നിന്ന് കിട്ടി എന്ന് ചോദിക്കണം എന്നായിരുന്നു അശ്വിനി വൈഷ്ണവിൻറെ മറുപടി.

ഇത്തവണ കേരളത്തിൽ റെയിൽവേ വികസനത്തിനായി ബജറ്റിൽ 3011 കോടി മാറ്റിവച്ചെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. യുപിഎ കാലത്ത് ഇത് വെറും 372 കോടി ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. യുപിഎ കാലത്തേക്കാൾ 8 ഇരട്ടി വിഹിതം ഇത്തവണ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ എല്ലായിടത്തും 100 ശതമാനം വൈദ്യുതിവത്കരിച്ചെന്നും അദ്ദേഹം വിവരിച്ചു. റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിനോട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടപടികൾ ഊർജിതമാക്കാൻ നിർദേശിക്കും. റെയിൽവേ വികസനത്തിന് ഇനിയും 459 ഹെക്ടർ ഭൂമി ആവിശ്യമാണെന്നും ഇതുവരെ കിട്ടിയത് 65 ഹെക്ടർ മാത്രമാണെന്നും റെയിൽവേ മന്ത്രി വിവരിച്ചു.

കേരളത്തിലെ റെയിൽവേ വികസനത്തിന് ഫണ്ട് ഒരു തടസമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയിൽവേ ബജറ്റിനെ കുറിച്ച് ഓൺലൈനായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News