മലപ്പുറത്ത് വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടിൽ കയറി ആക്രമിച്ചു; 3 പേർ അറസ്റ്റിൽ

Update: 2024-07-07 06:49 GMT

മലപ്പുറത്ത് വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടിൽ കയറി മർദ്ദിച്ചു. കേസിൽ മധ്യവയ്‌സകൻറെ അയൽക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ. ആക്രമണത്തിനിരയായ ആളുടെ അയൽവാസികൂടിയായ തയ്യിൽ അബ്ദു, ഇയാളുടെ മകൻ നാഫി ഇവരുടെ ബന്ധു ജാഫർ എന്നിവരാണ് അറസ്റ്റിലായത്.

ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയാണ് മർദനത്തിനിരയായത്. വീട്ടിൽ നിന്നും വിളിച്ചിറക്കി മണിക്കൂറുകളോളം വിചാരണ നടത്തിയാണ് ഇദ്ദേഹത്തെ മർദ്ദിച്ചത്. ഇതിൻറെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News