വന്ദേഭാരത് ട്രെയിനിന്റെ യന്ത്രത്തകരാറ്; നിർത്തിയിട്ടത് ഒന്നര മണിക്കൂറോളം, വലഞ്ഞ് യാത്രക്കാർ

Update: 2023-07-10 14:36 GMT

കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ എഞ്ചിനാണ് തകരാറിലായത്. ഇതോടെ യാത്രക്കാർ പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങി. 3.25നാണ് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് എഞ്ചിൻ തകരാർ കണിച്ചതോടെ ട്രെയിൻ ഏറെ നേരം സ്റ്റേഷനിൽ പിടിച്ചിട്ടു. തകരാർ പരിഹരിച്ച് അഞ്ചുമണിയോടെ യാത്ര തുടർന്നെങ്കിലും 500 മീറ്ററോളം മുന്നോട്ടുപോയശേഷം വീണ്ടും നിർത്തി. എഞ്ചിൻ കംപ്രസർ തകരാറിലായതാണെന്നാണ് പ്രാഥമികമായ കണ്ടത്തെലെന്ന് അധികൃതർ പറയുന്നു.

ട്രെയിനിന്റെ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നതിനാൽ കടുത്ത ചൂടിൽ വിയർക്കാൻ തുടങ്ങിയപ്പോൾ ആളുകൾ പരാതിപ്പെട്ടു. അരമണിക്കൂറിനു ശേഷമാണ് ഡോർ തുറന്നത്. എസി ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. പിൻഭാഗത്തെ എൻജിൻ ഉപയോഗിച്ച് യാത്ര പുനഃരാരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചെങ്കിലും വീണ്ടും തകരാറിലാവുകയായിരുന്നു.

Tags:    

Similar News