സുധാകരനെ നിയമിച്ചത് ഹൈക്കമാൻഡാണോ ബിജെപിയാണോ?; മന്ത്രി രാജേഷ്

Update: 2023-12-20 06:57 GMT

സർവകലാശാല സെനറ്റ് അംഗങ്ങളെ ഗവർണർ നാമനിർദേശം ചെയ്തത് സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി എം.ബി. രാജേഷ്. സുധാകരനെ നിയമിച്ചത് ഹൈക്കമാൻഡാണോ അതോ ബിജെപിയാണോ എന്ന് അദ്ദേഹം ചോദിച്ചു. ആർക്ക് വേണ്ടിയാണ് അദ്ദേഹം പറയുന്നതും പ്രവർത്തിക്കുന്നതും. പ്രസ്താവനയിറക്കുന്നത് കോൺഗ്രസിനു വേണ്ടിയാണോ അതോ ബിജെപിയ്ക്ക് വേണ്ടിയാണോയെന്നും അദ്ദേഹം ആരാഞ്ഞു.

കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ ഇത് ഔദ്യോഗിക നിലപാടല്ലെങ്കിൽ അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്റാക്കി നിലനിർത്താമോയെന്നും നടപടിയെടുക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ഗവർണർ ബി.ജെ.പി., ആർ.എസ്.എസ്. നിർദേശപ്രകാരം അർഹരുടെ പട്ടിക വെട്ടി അനർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്തി. ഇവരൊക്കെ യോഗ്യരാണെന്നും യോഗ്യരാവാനുള്ള മാനദണ്ഡം സംഘപരിവാർ ആകുകയെന്നതാണെന്നും അതിൽ ഒരു തെറ്റുമില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് പറയുന്നു. പ്രതിപക്ഷ നേതാവ് മൗനംകൊണ്ടത് ശരിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതയുള്ള സംഘപരിവാർ അനുകൂലികളെ സെനറ്റിൽ നാമനിർദേശം ചെയ്യുന്നതിനെ തങ്ങൾ എതിർക്കുന്നില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം. 

Tags:    

Similar News