അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ കൂട്ട രാജി ; ആശങ്ക അറിയിച്ചിരുന്നു , ഭൂരിപക്ഷ തീരുമാനത്തിനൊപ്പം നിന്നു , വിനു മോഹൻ

Update: 2024-08-28 08:15 GMT

അമ്മ സംഘടനയിലെ കൂട്ട രാജിയിൽ ഭൂരിപക്ഷ അഭിപ്രായത്തിന്‍റെ കൂടെയാണെന്ന് നടൻ വിനു മോഹൻ. പലകാര്യങ്ങളും എക്സിക്യൂട്ടിവിൽ ചർച്ചയായി. ഒരു വിഭാഗം മാത്രമായി മാറിനിൽക്കുന്നില്ലെന്നും വിനു കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ തലപ്പത്ത് വനിതകളെത്തിയാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിനു മോഹന്‍റെ വാക്കുകള്‍...

കൂട്ടരാജി എന്ന തീരുമാനം വന്നപ്പോള്‍ എന്‍റെ കുറച്ചു ആശങ്കകള്‍ ഞാന്‍ കമ്മിറ്റിയില്‍ പങ്കുവച്ചിരുന്നു. ഏകദേശം 506 പേരുള്ള സംഘടനയാണ് അമ്മ. അതില്‍ സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടുള്ള ഒരുപാട് പേരുണ്ട്. ഇവര്‍ക്കെല്ലാം അമ്മയില്‍ നിന്നും കൈനീട്ടം പോലുള്ള സഹായങ്ങളുണ്ട്, മെഡിക്കല്‍ ഇന്‍ഷുറന്‍സുണ്ട്. ഇത്തരമൊരു സാഹചര്യം വന്നാല്‍ ഇതിനൊക്കെ എന്ത് സംഭവിക്കും? എങ്ങനെ കൈകാര്യം ചെയ്യും? ആശങ്കകളുണ്ടായിരുന്നു. നമ്മളെ വോട്ട് ചെയ്ത് ഈ അംഗങ്ങള്‍ ജയിപ്പിച്ചതാണ്. സംഘടനയിലുള്ളവരോട് ധാര്‍മികപരമായ ഉത്തരവാദിത്തമുണ്ട്. ഇതിനൊക്കെ ഒരുറപ്പ് കിട്ടിയതിനു ശേഷമാണ് രാജി തീരുമാനത്തിനൊപ്പം നിന്നത്. പുതിയൊരു ജനറല്‍ ബോഡി വരുന്നതു വരെ പ്രവര്‍ത്തനങ്ങളുമായി അമ്മയുടെ ഓഫീസിലുണ്ടാകും.

കമ്മിറ്റിയില്‍ എന്‍റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. എല്ലാവരുടെയും തീരുമാനത്തിനൊപ്പം നില്‍ക്കുക എന്നതാണ് സംഘടന മര്യാദ. ഈ പറയുന്ന എല്ലാവരും ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തിട്ടുള്ളവരാണ്. എല്ലാവരുടെയും കണ്‍സേണുകള്‍ സംസാരിച്ചിട്ടുണ്ട്. ഈ കണ്‍സേണുകള്‍ക്ക് കൃത്യമായ മറുപടിയും ലഭിച്ചിട്ടുണ്ട്. 94ല്‍ തുടങ്ങിയ സംഘടനയാണ് അമ്മ. ഇപ്പോള്‍ 30 വര്‍ഷമായി. അതിനിടയില്‍ ഒരുപാട് കമ്മിറ്റികള്‍ വന്നു. ഒരുപാട് കാര്യങ്ങള്‍ ചെയ്തു.

Tags:    

Similar News