മരട് വെടിക്കെട്ടിന് അനുമതിയില്ല; അപേക്ഷ തള്ളി

Update: 2024-02-15 09:00 GMT

എറണാകുളം മരട് കൊട്ടാരം ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതിയില്ല. പൊലീസ്, റവന്യൂ, അഗ്നിരക്ഷാസേന എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി. ഈ മാസം 21, 22 തീയതികളിലാണ് മരട് ക്ഷേത്രത്തില്‍ ഉത്സവം. രണ്ടു ഭാഗത്തിന്റെ വെടിക്കെട്ടാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളുടേയും അപേക്ഷകള്‍ തള്ളുകയായിരുന്നു.വെടിക്കെട്ടിനുവേണ്ടി മരട് കൊട്ടാരം ഭഗവതി ദേവസ്വവും മരട് തെക്കേ ചേരുവാരവും മരട് വടക്കേ ചേരുവാരവും മരട് എന്‍എസ്എസ് കരയോഗവും സംയുക്തമായി നിവേദനം നല്‍കിയിരുന്നു. മരട് വെടിക്കെട്ട് നടത്തുന്നതിനുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട നിവേദനവും നവകേരള സദസ്സില്‍ സമര്‍പ്പിച്ചിരുന്നു.വെടിക്കെട്ട് പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ മരട് ക്ഷേത്രഭാരവാഹികള്‍ റിവ്യൂ ഹര്‍ജി നല്‍കിയിരുന്നു.

Tags:    

Similar News