കടം വാങ്ങിയ പണം തിരിച്ചുചോദിച്ചു; യുവതിയെ മർദ്ദിച്ച കേസിൽ യുവാവ് പിടിയിൽ

Update: 2024-03-13 03:12 GMT

കോട്ടയത്ത് കടം വാങ്ങിയ തുക തിരികെ ചോദിച്ചതിന് യുവതിയെ മർദ്ദിച്ച യുവാവ് പിടിയിൽ. ചെമ്പ് സ്വദേശിയായ ഷിനു മോൻ എന്നയാളാണ് പിടിയിലായിരിക്കുന്നത്. ആമ്പല്ലൂർ സ്വദേശിയായ യുവതിയെയാണ് ഷിനുമോൻ മർദ്ദിച്ചത്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് പിന്നാലെ യുവതിയും ഷിനു മോനും തമ്മിൽ വാക്കേറ്റം നടന്നു. ഇതാണ് മർദ്ദനത്തിൽ കലാശിച്ചത്. പണം കിട്ടാനായി ഷിനുമോൻറെ വീട്ടിലെത്തുകയായിരുന്നു യുവതി. ശേഷമാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതും അത് മർദ്ദനത്തിലെത്തിയതും.

സംഭവത്തെ തുടർന്ന് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതനുസരിച്ച് തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

Tags:    

Similar News