ജമ്മു കാശ്മീരിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനെയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം വീട്ടിലെത്തിച്ചു. 27 വയസായിരുന്നു.
20 ദിവസം മുമ്പാണ് വിപിൻ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് പോയത്. ഈ മാസം 12 ന് രാത്രിയാണ് വിപിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 8 വർഷം മുമ്പാണ് വിപിൻ ജോലിയ്ക്ക് കയറിയത്.