വന്ദേ ഭാരതിൽ സുരേഷ് ​ഗോപിയ്ക്കൊപ്പം ശൈലജ ടീച്ചറും; ചിത്രവുമായി സംവിധായകൻ മേജർ രവി

Update: 2024-06-16 05:00 GMT

കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിയ്ക്കും മുൻ മന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. വന്ദേ ഭാരതിൽ വച്ചായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്. 'കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജിയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതിൽ. ഒരു വലിയ ആലിം​ഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ.കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ് ഹിന്ദ്' - എന്നാണ് മേജർ രവി ഇവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. ‌

സുരേഷ് ​ഗോപിയും കെ.കെ ശൈലജയും ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഓപ്പറേഷൻ റാഹത്ത് എന്ന ചിത്രത്തിലൂടെ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാന രം​ഗത്തേക്ക് മടങ്ങിയെത്തുകയാണ് മേജർ രവി. ശരത് കുമാറാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.


Full View

Tags:    

Similar News