കേരളത്തിൽ എൽപിജി സിലിണ്ടർ ട്രക്ക് ഡൈവർമാർ സമരത്തിലേക്ക്; നവംബർ 5 മുതൽ അനിശ്ചിതകാല പണിമുടക്ക്
കേരളത്തിൽ എൽ.പി.ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ പണിമുടക്കിലേക്ക്. നവംബർ അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഇതോടെ സംസ്ഥാന വ്യാപകമായി എൽ.പി.ജി സിലിണ്ടർ നീക്കം നിലച്ചേക്കും.
ഡ്രൈവർമാരുടെ സേവന വേതന കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് 2022-ൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഒരു വർഷമായിട്ടും വിഷയത്തിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആറു മുതൽ ഉച്ച വരെ ഇവർ സൂചനാ സമരവും നടത്തുന്നുണ്ട്.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി ഉൾപ്പെടുന്ന ഇടതുസംഘനകളും സമരത്തിന്റെ ഭാഗമാണ്. ശനിയാഴ്ച രാവിലെ വിഷയം ചർച്ച ചെയ്യുന്നതിന് സംഘടനകൾ യോഗം ചേർന്നിരുന്നു. തുടർന്നാണ് പണിമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.