യാത്രക്കാർക്കു മുന്നിൽ തമ്മിലടി; 2 കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

Update: 2023-10-08 05:24 GMT

എറണാകുളത്ത് യാത്രക്കാർക്ക് മുന്നിൽ തമ്മിലടിച്ച കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ യൂണിറ്റിലെ ഇൻസ്പെക്ടർ രാജു ജോസഫ്, തൊടുപുഴ യൂണിറ്റിലെ ഇൻസ്പെക്ടർ പ്രദീപ് എന്നിവർക്കാണ് സസ്പെൻഷൻ. 

ഈ മാസം രണ്ടാം തീയതി തൊടുപുഴ ഡിപ്പോയിൽ ആയിരുന്നു സംഭവം നടന്നത്. ടിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനക്കാർ തമ്മിലടിക്കാൻ ഇടയാക്കിയത്.

Tags:    

Similar News