മേയർ-ഡ്രൈവർ തർക്കം; കെഎസ്ആർടിസി ബസിലെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തനരഹിതമെന്ന് മോട്ടോർവാഹന വകുപ്പ്

Update: 2024-05-18 10:11 GMT

തിരുവനന്തപുരം മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ. പൊലീസിന്റെ ആവശ്യ പ്രകാരം മോട്ടോർവാഹന വകുപ്പ് ബസിൽ നടത്തിയ പരിശോധനയിൽ യദു ഓടിച്ച ബസിന്റെ സ്പീഡ് ഗവണറും ജിപി എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി.

രണ്ട് മാസമായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. അതുപോലെ തന്നെ ജിപിഎസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News