കൊച്ചിയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ബസ് യാത്രക്കാരി മരിച്ചു
കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണ്ണുമായി വന്ന ടോറസ് ലോറി സ്വകാര്യ ബസിലേക്ക് ഇടിക്കുകയായിരുന്നു. ബസ് യു ടേൺ എടുക്കുന്നതിനിടെ ആയിരുന്നു അപകടം.
ലോറി ഇടിച്ചതിനെ തുടർന്ന് ബസ് മറ്റൊരുകടയിലേക്ക് ഇടിച്ച് കയറി. കുട്ടികളടക്കം നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലാണ് വന്നിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.