കേരളവർമ: റീകൗണ്ടിങ്ങിന് ഹൈകോടതി ഉത്തരവ്, എസ്.എഫ്.ഐയുടെ വിജയം റദ്ദാക്കി

Update: 2023-11-28 06:23 GMT

തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജ്​ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എസ്.എഫ്.ഐ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈകോടതി റദ്ദാക്കി. വോട്ടുകൾ റീകൗണ്ട് ചെയ്യാനും കോടതി ഉത്തരവിട്ടു. വോ​ട്ടെ​ണ്ണ​ലി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് ചൂണ്ടിക്കാട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.​യു സ്ഥാ​നാ​ർ​ഥി എ​സ്. ശ്രീ​ക്കു​ട്ട​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ഒ​രു വോ​ട്ടി​ന് താ​ൻ ജ​യി​ച്ചി​ട്ടും കോ​ള​ജ് അ​ധി​കൃ​ത​ർ റീ​കൗ​ണ്ടി​ങ്​ ന​ട​ത്തി എ​സ്.​എ​ഫ്.​ഐ സ്ഥാ​നാ​ർ​ഥി കെ.​എ​സ്. അ​നി​രു​ദ്ധി​നെ 10 വോ​ട്ടി​ന്​ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചെ​ന്നാ​ണ്​ ശ്രീ​ക്കു​ട്ട​ന്‍റെ പരാതി. അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു റീ​കൗ​ണ്ടി​ങ്. അ​തി​നി​ടെ ര​ണ്ടു​ത​വ​ണ വൈ​ദ്യു​തി മു​ട​ങ്ങി. ഇ​തി​നി​ടെ ബാ​ല​റ്റ് പേ​പ്പ​ർ കേ​ടു​വ​രു​ത്തി​യ​തി​ന് പു​റ​മെ ആ​ദ്യം എ​ണ്ണി​യ​പ്പോ​ൾ അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ച്ച വോ​ട്ടു​ക​ൾ സാ​ധു​വാ​യി മാ​റു​ക​യും ചെ​യ്തു​വെ​ന്ന്​ ഹ​ര​ജി​ക്കാ​ര​ൻ ആ​രോ​പി​ച്ചു. ആ​ദ്യം അ​സാ​ധു​വാ​യ വോ​ട്ടു​ക​ൾ റീ​കൗ​ണ്ടി​ങ്ങി​ൽ സാ​ധു​വാ​യ​ത്​ എ​ങ്ങ​നെ​യെ​ന്ന്​ ഹൈ​കോ​ട​തി ആരാഞ്ഞിരുന്നു. റീ​കൗ​ണ്ടി​ങ്​​​ റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ​ക്കു​ത​ന്നെ തീ​രു​മാ​നി​ക്കാ​മെ​ന്നി​രി​ക്കെ കോ​ർ ക​മ്മി​റ്റി​യു​ണ്ടാ​ക്കി​യ​ത്​ എ​ന്തി​നെ​ന്നും ജ​സ്​​റ്റി​സ്​ ടി.​ആ​ർ. ര​വി ചോദിച്ചു.

വീ​ണ്ടും എ​ണ്ണി​യ​ത് കോ​ള​ജ്​ മാ​നേ​ജ​റാ​യ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​രം ബാ​ഹ്യ ഇ​ട​പെ​ട​ൽ അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഹ​ര​ജി​ക്കാ​ര​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ വി​ശ​ദീ​ക​രി​ച്ചു. കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ള​ല്ലാ​ത്ത പ്രി​ൻ​സി​പ്പ​ലി​നും മ​റ്റൊ​രാ​ൾ​ക്കും എ​ങ്ങ​നെ​യാ​ണ്​ ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​ൽ ഒ​പ്പി​ടാ​നാ​വു​ക​യെ​ന്നും കോ​ട​തി ചോ​ദി​ച്ചിരുന്നു.

Tags:    

Similar News