കെ റെയിൽ ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടി; ലഭിച്ചത് ഗുണനിലവാര സർട്ടിഫിക്കേഷൻ

Update: 2024-07-19 01:22 GMT

\കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപറേഷന് ലിമിറ്റഡിന് (കെ റെയിൽ) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്ഒ 9001-2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു. കെ റെയിൽ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഗുണനിലവാര സർട്ടിഫിക്കേഷനാണ് ഐഎസ്ഒ. സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരഭമാണ് കെ റെയിൽ.

തിരുവനന്തപുരം സെൻട്രൽ, വർക്കല- റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പദ്ധതികൾ, എറണാകുളം സൗത്ത് -വള്ളത്തോൾ നഗർ പാതയിൽ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ് (എബിഎസ്) സംവിധാനം സ്ഥാപിക്കൽ പദ്ധതികളിൽ പങ്കാളിയാണ് കെ റെയിൽ. 27 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണചുമതലയും കെ റെയിലിനാണ്. വിവാദമായ ബൃഹദ് പദ്ധതി സിൽവർ ലൈൻ ഇപ്പോഴും പരിഗണനയിലാണ്.

Tags:    

Similar News