എഴുത്തുകാരൻ കെ.എൽ. മോഹനവർമ്മ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് കാമ്പയിനിന്റെ ഭാഗമായി അദ്ദേഹത്തിന്റെ എറണാകുളത്തെ ലോട്ടസ് ആപ്പാർട്ട്മെന്റിലെത്തി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ്. രാധാകൃഷ്ണനാണ് അംഗത്വം നൽകിയത്.
ബിജെപി ജില്ലാ പ്രഭാരിയും സംസ്ഥാന വക്താവുമായ അഡ്വ. നാരായണൻ നമ്പൂതിരി. സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി തോട്ടുങ്കൽ, കൗൺസിലർ പദ്മജ എസ്. മേനോൻ എന്നിവരും സന്നിഹിതരായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളിൽ ആകൃഷ്ടനായാണ് ബിജെപി അംഗത്വം സ്വീകരിക്കുന്നതെന്ന് മോഹനവർമ പറഞ്ഞു.