അമിത നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാൻ ജലവൈദ്യുത പദ്ധതി കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി

Update: 2024-09-03 11:34 GMT

അമിത നിരക്കിൽ പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കുന്നതിനായി സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ചെറുകിട വൈദ്യുതി പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇടുക്കിയിൽ പറഞ്ഞു. സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ജലവൈദ്യുത പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന മന്ത്രിയുടെ പ്രതികരണം.

ജലവൈദ്യുത പദ്ധതി വഴി ഒരു യൂണിറ്റ് ഉത്പാദിപ്പിക്കാൻ വേണ്ടത് 15 പൈസ. പുറമേ നിന്ന് അധിക വൈദ്യുതിക്ക് നൽകേണ്ടത് ചുരുങ്ങിയത് 55 പൈസയും. അതുകൊണ്ട് അനാവശ്യ വിവാദങ്ങൾ വഴി ജലവൈദ്യുത പദ്ധതികൾ മുടക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി നിയമസഭ പരിസ്ഥിതി സമിതി, ഇടുക്കിയിലെ ഡാമുകൾ സന്ദർശിച്ചു.

Tags:    

Similar News