മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി; ഹൈക്കോടതി ശരിവച്ചു, റിസർവ് ബാങ്ക് നിലപാടും കോടതി തള്ളി

Update: 2024-02-29 08:34 GMT

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവെച്ച് ഹൈക്കോടതി. സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ അംഗീകാരം. ലീഗ് മുൻ എംഎൽഎയുടെയും പ്രാഥമിക ബാങ്കുകളുടെയും ഹർജികളും, റിസർവ് ബാങ്ക് നിലപാടും കോടതി തള്ളി. ലയനത്തിന്  അനുമതി നൽകിയിട്ട് എതിർത്തതെന്തിനെന്ന് കോടതി ചോദിച്ചു. സഹകരണ നിയമത്തിലെ ഭേദഗതി അസാധുവാക്കണമെന്നായിരുന്നു ആർബിആഐ വാദം. ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്നും കോടതി ഉത്തരവിട്ടു. സഹകരണ നിയമത്തിലെ ഭേദഗതികൾ കോടതി അംഗീകരിച്ചു

നേരത്തെ ജസ്റ്റിസ് പി ഗോപിനാഥന്റെ സിംഗിൾ ബെഞ്ച് ലയനം ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ ഡിവിഷൻ ബെഞ്ചും ബാങ്കുകളുടെ ലയനം ശരിവെച്ചിരിക്കുകയാണ്. നേരത്തെ സഹകരണ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ബാങ്ക് ലയനം നടത്തിയത്. കേരളബാങ്ക് ലയനവുമായി ബന്ധപ്പെട്ട് ആദ്യം തന്നെ മലപ്പുറം ജില്ലാ സഹകരണബാങ്ക് എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ലയനത്തിനെതിരേ റിസർവ് ബാങ്കും എതിരഭിപ്രായവുമായി കോടതിയെ സമീപിച്ചിരുന്നു. മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കാൻ കേരള സഹകരണനിയമത്തിൽ കൊണ്ടുവന്ന ഭേദഗതി കേന്ദ്രനിയമത്തിലെ വ്യവസ്ഥകൾക്ക് എതിരാണെന്നും അതിനാൽ അസാധുവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് റിസർവ് ബാങ്ക് ഹൈക്കോടതിയിൽ എതിർസത്യാവാങ്മൂലം ഫയൽചെയ്തത്. 

Tags:    

Similar News