ജഡ്ജിയെ അസഭ്യം പറഞ്ഞു; കോട്ടയത്തെ അഭിഭാഷകർക്കെതിരെ കേസെടുത്ത് ഹൈക്കോടതി 

Update: 2023-11-29 03:30 GMT

കോട്ടയത്തെ ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കോടതി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 29 അഭിഭാഷകർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്ത് ഹൈക്കോടതി. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് അടക്കമുള്ള അഭിഭാഷകർക്ക് എതിരെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ നടപടി തുടങ്ങിയത്. ജഡ്ജിക്കെതിരായ അഭിഭാഷക പ്രതിഷേധത്തിനെതിരെയാണ് നടപടി. 

ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക. മജിസ്ട്രേറ്റിനെതിരെ അസഭ്യം പറഞ്ഞ അഭിഭാഷകരുടെ നടപടി നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തട്ടിപ്പ് കേസിലെ പ്രതിയെ ജാമ്യത്തിൽ ഇറക്കാൻ കോട്ടയം ബാറിലെ അഭിഭാഷകനായ എ പി നവാബ് വ്യാജരേഖ ഹാജരാക്കിയെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് കോട്ടയം സിജെഎമ്മിന്റെ  നിർദ്ദേശപ്രകാരം ഈസ്റ്റ് പൊലീസ് അഭിഭാഷകനെ പ്രതിയാക്കി കേസെടുത്തു. ഇതിനെതിരെയാണ് അഭിഭാഷകർ പ്രതിഷേധിച്ചത്. നേരെത്തെ ബാർ കൗൺസിലും സംഭവത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Tags:    

Similar News