എൻ എസ് എസ് ഹർജിയിൽ സർക്കാർ വിശദീകരണം തേടി ഹൈക്കോടതി

Update: 2023-08-07 07:08 GMT

നാമജപഘോഷ യാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ കേസെടുത്തതിനെതിരെ എൻ എസ് എസ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി, സർക്കാരിന്റെ വിശദീകരണം തേടി. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും, എഫ്‌ ഐ ആർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. എൻ എസ് എസ് വൈസ് പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ സംഗീത് കുമാറാണ് മുതിർന്ന അഭിഭാഷകൻ പി. വിജയഭാനു മുഖേന ഹർജി നൽകിയത്.

നിയമവിരുദ്ധമായി സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് ഹർജിയിലെ വാദം.സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഹർജി ജസ്റ്റിസ് രാജാവിജയ രാഘവനാണ് പരിഗണിക്കുന്നത്. കേസിൽ വെള്ളിയാഴ്ച വരെ തുടർ നടപടി ഉണ്ടാകില്ലെന്ന് സർക്കാർ കോടതി അറിയിച്ചിട്ടുണ്ട്.

Tags:    

Similar News