ഗുരുവായൂർ ദേവസ്വത്തിന് 2053 കോടിയുടെ സ്ഥിരനിക്ഷേപം, സ്വന്തമായുള്ളത് ഒരു ടണ്ണിലേറെ സ്വർണം; കണക്കുകൾ പുറത്ത്

Update: 2024-10-05 06:48 GMT

ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത് ഒരു ടണ്ണിലേറെ സ്വർണമെന്ന് റിപ്പോർട്ടുകൾ. റിസർവ് ബാങ്കിന്റെ സ്വർണ നിക്ഷേപ പദ്ധതിയിൽ മാത്രം 869 കിലോ സ്വർണമാണ് ദേവസ്വം ബോർഡ് നിക്ഷേപിച്ചിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ആകെ 271 ഏക്കർ ഭൂമി സ്വന്തമായുണ്ടെന്നാണ് കണക്ക് നേരത്തെ പുറത്തുവന്നിരുന്നു.

രേഖകൾ പ്രകാരം 1084.76 കിലോ സ്വർണമാണ് ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത്. എസ്ബിഐയുടെ നാല് സ്വർണ നിക്ഷേപ പദ്ധതികളിലായി 869.2 കിലോ സ്വർണമാണ് നിക്ഷേപിച്ചിട്ടുള്ളത്. നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പലിശയുടെ കണക്ക് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥിര നിക്ഷേപം, സ്വർണ നിക്ഷേപം എന്നിവ വഴി എസ്ബിഐയിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം ഏഴ് കോടിയിലേറെ രൂപ പലിശയിനത്തിൽ ദേവസ്വത്തിന് ലഭിച്ചു.

Tags:    

Similar News