തീയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കും; പ്രഖ്യാപനം നടത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ
തിയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജി.എസ് ടി നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നേരത്തെ 18 ശതമാനമായിരുന്ന ജിഎസ്ടി അഞ്ച് ശതമാനമായാണ് കുറയ്ക്കുക.എറണാകുളത്തും തിരുവനന്തപുരത്തും ജി.എസ്. ടി ട്രൈബ്യൂണൽ സ്ഥാപിക്കാനും ജി എസ് ടി കൗൺസിലിൽ തീരുമാനിച്ചതായി ധനമന്ത്രി വ്യക്തമാക്കി. തിയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജി.എസ്.ടി നിരക്ക് കുറയ്ക്കുന്നതോടെ പുറത്ത് ഭക്ഷണം കഴിക്കുമ്പോൾ കൊടുക്കുന്ന അതേ ജി.എസ്.ടി നൽകിയാൽ മതിയാകും. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജി.എസ്.ടി കൗൺസിൽ ഈ തീരുമാനമെതീയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കും; പ്രഖ്യാപനം നടത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽടുത്തത്. മൂന്ന് ജി എസ് ടി ട്രൈബ്യൂണൽ സ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും നിലവിൽ രണ്ട് എണ്ണം സ്ഥാപിക്കാനാണ് അനുമതി നൽകിയിട്ടുള്ളത്.